പറവൂർ: കരിമ്പാടം ഹിന്ദു പൈതൃക സംരക്ഷണ സഭ സർപ്പഗണ നാഗ-യക്ഷിയമ്മൻകാവിൽ പതിനൊന്നാമത് പ്രതിഷ്ഠാദിന മഹോത്സവം ഇന്ന് തുടങ്ങും. കൊടുങ്ങല്ലൂർ അനിൽ തന്ത്രിയുടെയും മേൽശാന്തി വിഷ്ണുവിന്റെയും മുഖ്യകാർമ്മികത്വത്തിലാണ് പ്രതിഷ്ഠാചടങ്ങുകൾ. ഇന്ന് പുലർച്ചെ അഷ്ടദ്രവ്യസംവാദസൂക്ത മഹാഗണപതിഹവനം, വൈകിട്ട് ദീപക്കാഴ്ച. നാളെ രാവിലെ എട്ടരയ്ക്ക് കുടനിവർത്തൽ, പൂമൂടൽ, വൈകിട്ട് ഏഴിന് ഭഗവതിസേവ, പ്രതിഷ്ഠാദിനമായ 20ന് രാവിലെ അഭിഷേകം, സഹസ്രനാമാർച്ചന, പതിനൊന്നിന് പൂമൂടൽ,വൈകിട്ട് ദീപാരാധന. തുടർന്ന് സർപ്പബലി, 21ന് രാവിലെ വിശേഷാൽ ആയില്യംപൂജ, നാഗപൂജ, നൂറുംപാലും, പൂമൂടൽ, വൈകിട്ട് ദീപക്കാഴ്ച, താലംവരവ്, രാത്രി ഒമ്പതരയ്ക്ക് കളമെഴുത്തുപാട്ടും അഷ്ടനാഗക്കളം.