മൂവാറ്റുപുഴ: സംസ്ഥാനത്തെ ലോക്‌സഭാ മണ്ഡലങ്ങളിലെ തിരഞ്ഞെടുപ്പ് വെള്ളിയാഴ്ച നടത്താനുള്ള തീരുമാനം പ്രതിഷേധാർഹമാണെന്ന് സ്റ്റേറ്റ് എംപ്ലോയീസ് യൂണിയൻ (എസ്.ഇ.യു ) ജില്ലാ കമ്മിറ്റി അറിയിച്ചു. ജുമുഅ നമസ്കാരദിവസം തിരഞ്ഞെടുപ്പ് നടത്താനുള്ള തീരുമാനം മുസ്ലിങ്ങളുടെ സമ്മതിദാന അവസരം നിഷേധിക്കാനാണെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. തിരഞ്ഞെടുപ്പ് തീയതി അടിയന്തിരമായി മാറ്റാനുള്ള നടപടികൾ ഇലക്ഷൻ കമ്മിഷനും രാഷ്ട്രീയ പാർട്ടികളും സ്വീകരിക്കണമെന്ന് എസ്.ഇ.യു സംസ്ഥാന സെക്രട്ടറി അഷറഫ് മാണിക്യം ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡന്റ് പി.എം. നൗഷാദ്, സെക്രട്ടറി പി.എം. റയീസ്, എ.കെ. ജമാൽ എന്നിവർ സംസാരിച്ചു.