ആലുവ: ചൂണ്ടി ഭാരതമാത നിയമ കലാലയത്തിൽ 'ലെജിസ് സയന്റ്ഷ്യ' അഖില കേരള നിയമപ്രശ്നോത്തരി മുൻ ലോകായുക്ത ജസ്റ്റിസ് പയസ് സി. കുര്യാക്കോസ് ഉദ്ഘാടനം ചെയ്തു. കേന്ദ്ര അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ ജുഡീഷ്യൽ അംഗം ജസ്റ്റിസ് സുനിൽ തോമസ്, കേരള ജുഡീഷ്യൽ അക്കാഡമി ഡയറക്ടർ (അക്കാഡമിക്) ജസ്റ്റിസ്. എ.എം. ബാബു എന്നിവർ മത്സരം നിയന്ത്രിച്ചു. കോളേജ് ഡയറക്ടർ ഫാ. സെബാസ്റ്റ്യൻ വടക്കുംപാടൻ, പ്രിൻസിപ്പൽ ഡോ. സെലിൻ എബ്രഹാം, അസി. ഡയറക്ടർ ജോമിഷ് വട്ടക്കര, വൈസ് പ്രിൻസിപ്പൽ പ്രമോദ് പാർത്ഥൻ, കെ. ശശീന്ദ്രൻ, എമിൽ സ്റ്റാൻലി എന്നിവർ സംസാരിച്ചു. സമാപന സമ്മേളനം കേരള സംസ്ഥാന അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യുണൽ ചെയർമാൻ ജസ്റ്റിസ് സി.കെ. അബ്ദുൾ റഹീം ഉദ്ഘാടനം ചെയ്തു. പ്രശ്നോത്തരിയിൽ എറണാകുളം ലാ കോളേജ് ഒന്നാം സ്ഥാനം നേടി. തൊടുപുഴ കോ ഓപ്പറേറ്റീവ് സ്കൂൾ ഓഫ് ലാ രണ്ടാം സ്ഥാനവും തൃശൂർ ഗവ. ലാ കോളേജ് മൂന്നാം സ്ഥാനവും സ്വന്തമാക്കി.