അങ്കമാലി: പഞ്ചായത്തുമായി സഹകരിച്ച് കറുകുറ്റി മർച്ചന്റ്സ് അസോസിയേഷൻ ലൈസൻസ് ക്യാമ്പ് സംഘടിപ്പിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ലതിക ശശികുമാർ ഉദ്ഘാടനം ചെയ്തു. അസോസിയേഷൻ പ്രസിഡന്റ് ജോജി പീറ്റർ അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷൈജോ പറമ്പി, അസോസിയേഷൻ ഭാരവാഹികളായ ഷാജു വി. തെക്കേക്കര, എം. ഡി. ഷാജു, പി.പി. വർഗീസ്, ഓസ്റ്റിൻ അയിരുക്കാരൻ, തൊമ്മി പൈനാടത്ത്, റീന കുരിയച്ചൻ എന്നിവർ സംസാരിച്ചു.