waste
എറണാകുളം ജില്ലാ മാലിന്യ ശേഖരണ തൊഴിലാളി യൂണിയൻ കൊച്ചി കോർപ്പറേഷൻ ഓഫീസിന് മുമ്പിൽ നടത്തിയ ധർണ ടി.യു.സി.ഐ അഖിലേന്ത്യാ പ്രസിഡന്റ് അഡ്വ. സാബി ജോസഫ് ഉദ്ഘാടനം ചെയ്യുന്നു

കൊച്ചി: മാലിന്യ ശേഖരണ തൊഴിലാളികളുടെ അവകാശ പത്രിക നടപ്പാക്കുക, യൂസർ ഫീ അടച്ച രസീത് ഇല്ലാത്തവർക്ക് തദ്ദേശ സ്വയം ഭരണസ്ഥാപനങ്ങളുടെ സേവനം നിഷേധിക്കുന്ന നിയമം റദ്ദ് ചെയ്യുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് എറണാകുളം ജില്ലാ മാലിന്യ ശേഖരണ തൊഴിലാളി യൂണിയൻകൊച്ചി കോർപ്പറേഷൻ ഓഫീസിന് മുമ്പിൽ ധർണ നടത്തി.

ടി.യു.സി.ഐ അഖിലേന്ത്യാ പ്രസിഡന്റ് അഡ്വ. സാബി ജോസഫ് ഉദ്ഘാടനം ചെയ്തു. യൂണിയൻ പ്രസിഡന്റ് ടി.സി. സുബ്രഹ്മണ്യൻ അദ്ധ്യക്ഷത വഹിച്ചു. പി.എൻ.ബാബു, മർച്ചന്റ്‌സ് യൂണിയൻ സെക്രട്ടറി ടി.കെ. മൂസ, സിന്ധു കെ. ശിവൻ, എം.കെ. ദാസൻ, കൾച്ചറൽ ഫോറം ജില്ലാ കമ്മിറ്റിയംഗം അനൂപ് ഉമ്മൻ, വിവരാവകാശ പ്രവർത്തകൻ ഫാരിസ് അബു ടി.എച്ച്. ബാബു എന്നിവർ സംസാരിച്ചു.