കൊച്ചി: പനങ്ങാട് സന്മാർഗ സന്ദർശിനി സഭവക ശ്രീവല്ലീശ്വര ക്ഷേത്രം, വെട്ടിക്കാപ്പള്ളി അന്നപൂർണ്ണേശ്വരി ക്ഷേത്രം എന്നിവിടങ്ങളിലെ ഉത്സവം, പുന:പ്രതിഷ്ഠ, കൊടിമര പ്രതിഷ്ഠാ ചടങ്ങുകൾ 19 ന് കൊടിയേറി 24ന് ആറോട്ടോടെ സമാപിക്കും. 19ന് വൈകിട്ട് ദീപാരാധനയ്ക്ക് ശേഷം രാകേഷ് തന്ത്രി കൊടിയേറ്റുകർമ്മം നിർവഹിക്കും. മേൽശാന്തി ദേവാരാഹുൽ സഹകാർമികത്വം വഹിക്കും. കലവറ നിറയ്ക്കൽ, കൊടിയേറ്റ് സദ്യ തുടങ്ങിയ ചടങ്ങുകളും കലാപരിപാടികളും നടക്കും. തുടർന്നുള്ള ദിവസങ്ങളിൽ വിശേഷാൽ പൂജകൾക്കും വഴിപാടുകൾക്കും പുറമേ വിവിധ കലാപരിപാടികളും അരങ്ങേറും. 21ന് രാത്രി 8.30ന് ആലപ്പുഴ അക്ഷരജ്വാലയുടെ നാടകം 'ഉൾക്കടൽ', ഗുരുമന്ദിര വാർഷിക ദിനമായ 22ന് വൈകിട്ട് 8.30ന് കാവടി ഘോഷയാത്ര, പള്ളിവേട്ട് മഹോത്സവദിനമായ 23ന് വൈകിട്ട് 5ന് പകൽപൂരം, രാത്രി 8.30ന് മെഗാഷോ, 24ന് ആറാട്ട് എന്നിവയാണ് പ്രധാന പരിപാടികൾ.