തിരുവാങ്കുളം: പബ്ളിക് ലൈബ്രറിയിലെ സാരംഗി മ്യൂസിക് ക്ലബ്ബിൻ്റെ ആഭിമുഖ്യത്തിൽ ജി. ദേവരാജൻ അനുസ്മരണം സംഘടിപ്പിച്ചു. ക്ലബ്ബ് അംഗങ്ങൾ നയിച്ച ഗാനാർപ്പണവും നടന്നു. ക്ലബ്ബ് പ്രസിഡൻ്റ് ഷിനി സലീഫ് അദ്ധ്യക്ഷത വഹിച്ചു. സംഗീതജ്ഞൻ പല്ലാവൂർ അജിത് ഉദ്ഘാടനം ചെയ്തു. ലൈബ്രറി പ്രസിഡൻ്റ് സി.കെ. വേണുഗോപാലൻ , സെക്രട്ടറി ടി.പി. കൊച്ചുമോൻ, ശ്രീരജ്ഞിനി, ഉഷ ശശി എന്നിവർ സംസാരി​ച്ചു.