ആലുവ: ചാലക്കുടി ലോക്‌സഭാ മണ്ഡലം യു.ഡി.എഫ് സ്ഥാനാർത്ഥി ബെന്നി ബെഹനാന്റെ ആലുവ നിയോജകമണ്ഡലം തിരഞ്ഞെടുപ്പ് കൺവെൻഷൻ കെ.പി.സി.സി ആക്ടിംഗ് പ്രസിഡന്റ് എം.എം. ഹസൻ
ഉദ്ഘാടനം ചെയ്തു. യു.ഡി.എഫ് നിയോജകമണ്ഡലം ചെയർമാൻ ലത്തീഫ് പുഴിത്തറ അദ്ധ്യക്ഷത വഹിച്ചു. ഡി.സി.സി പ്രസിഡന്റ് മുഹമ്മദ് ഷിയാസ്, ജെബി മേത്തർ എം.പി, അൻവർ സാദത്ത് എം.എൽ.എ, എം.ഒ. ജോൺ, ബി.എ. അബ്ദുൽ മുത്തലിബ്, ദീപ്തി മേരി വർഗീസ്, എം.എ. ചന്ദ്രശേഖരൻ, മനോജ് മൂത്തേടൻ, മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറി വി.ഇ. അബ്ദുൾ ഗഫൂർ തുടങ്ങിയവർ സംസാരിച്ചു.