കൊച്ചി: കരുവന്നൂർ സഹകരണ ബാങ്ക് കൊള്ളയ്ക്ക് സമാനമായ രീതിയിൽ പറവൂർ സഹകരണ ബാങ്കിൽ നടന്ന തട്ടിപ്പിനെതിരെ മൂവാറ്റപുഴ വിജിലൻസ് കോടതി കണ്ടെത്തിയ പ്രതികൾക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് നാഷണലിസ്റ്റ് കേരള കോൺഗ്രസ് ചെയർമാൻ കുരുവിള മാത്യൂസ് പറഞ്ഞു.
എറണാകുളം നോർത്ത് കുറിച്ചിയേത്ത് ബിൽഡിംഗ്സിൽ നാഷണലിസ്റ്റ് കേരള കോൺഗ്രസ് ജില്ലാ കമ്മിറ്റി ഓഫിസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ലാ പ്രസിഡന്റ് ജോയി ഇളമക്കര അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെകട്ടറിമാരായ എം.എൻ. ഗിരി , എൻ. എൻ. ഷാജി, സുധീഷ് നായർ, സെക്രട്ടറി അഡ്വ.വി.ആർ. സുധീർ മദ്ധ്യമേഖല പ്രസിഡന്റ് ജോൺ വർഗീസ്, ജില്ലാ ജനറൽ സെക്രട്ടറി ജോർജ്ജ് ഷൈൻ, വനിതാ കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി കെ.എസ്. ഹീര, ഭാരവാഹികളായ ജിൻസി ജേക്കബ്ബ്, ആലീസ് ആന്റണി, ബിജു ജെ. മുണ്ടാടൻ, ഹരി പറവൂർ, ജോർജ്ജ് അലക്‌സാണ്ടർ, ടോമി മാളിയേക്കൽ എന്നിവർ സംസാരിച്ചു.