ആലുവ: ബി.ജെ.പി സർക്കാർ നടപ്പാക്കുന്ന പൗരത്വ ഭേദഗതി നിയമത്തിനെതിരെ യു.ഡി.എഫ് ആലുവ നിയോജകമണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ അൻവർ സാദത്ത് എം.എൽ.എ നയിക്കുന്ന ഭരണഘടന സംരക്ഷണ സദസ് ഇന്ന്. രാവിലെ 9 മുതൽ വൈകിട്ട് 5വരെ ആലുവ ഗാന്ധി സ്ക്വയറിൽ നടക്കുന്ന സദസ് ബെന്നി ബഹനാൻ എം.പി ഉദ്ഘാടനം ചെയ്യും.