ഇതുവരെ 6 ഡെങ്കിപ്പനി കേസുകൾ
തൃപ്പൂണിത്തുറ: ഡെങ്കിപ്പനി പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ഒറ്റദിവസത്തെ കൊതുകിൻ്റെ ഉറവിട നശീകരണയജ്ഞം ഉദയംപേരൂർ പഞ്ചായത്തിൽ സംഘടിപ്പിച്ചു.
സി.ഡി.എസ്, സി.ഡി.എസ്, ഹരിത കർമ്മ സേനാംഗങ്ങൾ, തൊഴിലുറപ്പ് അംഗങ്ങൾ, റസി. അസോസിയേഷനുകൾ, മർച്ചൻ്റ്സ് അസോസിയേഷൻ, വിവിധ സംഘടനകൾ എന്നിവയുടെ നേതൃത്വത്തിൽ ഈരണ്ടു പേരടങ്ങുന്ന ഓരോ ടീമും 50 വീടുകൾ തോറും കയറിയിറങ്ങി പരിശോധയും ബോധവത്കരണവും നടത്തി. ഡെങ്കിപ്പനിക്കെതിരെ പഞ്ചായത്തിൽ മൈക്ക് അനൗൺസ്മെന്റ് നടത്തി. വീടുകളിൽ കെട്ടിക്കിടക്കുന്ന ശുദ്ധജലത്തിൽ വളരുന്ന കൊതുകുകളെ ഉറവിടത്തിൽ തന്നെ നശിപ്പിക്കാൻ വീട്ടുകാരെ ബോധവത്കരിച്ചു.
ഹെൽത്ത് ഇൻസ്പെക്ടർ റാഫി ജോസഫ് ബോധവൽക്കരണ ക്ലാസ് നടത്തി. ഹരിത കർമ്മ സേനാംഗങ്ങൾ, തൊഴിലുറപ്പ് അംഗങ്ങൾ എന്നിവരുടെ നേതൃത്വത്തിൽ വാർഡിൽ സ്ക്വാഡ് പ്രവർത്തനം നടത്തി.
...................
പഞ്ചായത്ത് പരിധിയിൽ ഈ വർഷം ഇതുവരെ 6 ഡെങ്കിപ്പനികളാണ് റിപ്പോർട്ട് ചെയ്തത്.
ഹെൽത്ത് ഇൻസ്പെക്ടർ