കോലഞ്ചേരി: കുമ്മനോട് ഗവ. യു.പി സ്‌കൂളിലെ പ്രീ പ്രൈമറി, സ്​റ്റുഡന്റ്‌സ് സോഷ്യൽ സർവീസ് സ്‌കീമിലെ കുട്ടികൾ എന്നിവർ പഠന പ്രവർത്തനത്തിന്റെ ഭാഗമായി പട്ടിമറ്റം ഫയർ സ്റ്റേഷൻ സന്ദർശിച്ചു. ഹെഡ്മിസ്ട്രസ് കെ.എം. മേരി, ടി.എം. നജീല, ടി.ജി. മീര എന്നിവരോടൊപ്പം നൂറ് വിദ്യാർത്ഥികളാണ് സംഘത്തിലുണ്ടായിരുന്നത്. പി.ടി.എ പ്രസിഡന്റ് സി.സി. കുഞ്ഞുമുഹമ്മദ്, സി.ടി. സുരേഷ്, എസ്.എസ്.എസ് കോ ഓർഡിനേറ്റർമാർ,​ പ്രീ സ്‌കൂൾ അദ്ധ്യാപകർ എന്നിവരും പങ്കെടുത്തു. പട്ടിമറ്റം ഫയർസ്റ്റേഷൻ ഓഫീസർ എൻ.എച്ച്. അസൈനാരുടെ നേതൃത്വത്തിൽ കുട്ടികൾക്ക് ക്ളാസെടുത്തു. ഫയർ ആൻഡ് സേഫ്റ്റി സേനാ അംഗങ്ങളായ എം.വി. വിൽസൺ, പി.ആർ. ഉണ്ണിക്കൃഷ്ണൻ, എസ്. വിഷ്ണു, യോഹന്നാൻ, രാജു എന്നിവർ പരിശീലനത്തിന് നേതൃത്വം നൽകി.