
കൊച്ചി: എറണാകുളം ലോക്‌സഭാ മണ്ഡലത്തിൽ നടനും സംവിധായകനുമായ മേജർ രവി ബി.ജെ.പി സ്ഥാനാർത്ഥിയായേക്കും. ബി.ജെ.പി സംസ്ഥാന വൈസ് പ്രസിഡന്റായ അദ്ദേഹം ഡിസംബറിലാണ് ഡൽഹിയിൽ വച്ച് പാർട്ടി അംഗത്വമെടുത്തത്.
ഒന്നരയാഴ്ച മുമ്പ് തന്നെ വിളിച്ച് സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ സമ്മതം ചോദിച്ചിരുന്നതായി മേജർ രവി പറഞ്ഞു. സംസ്ഥാന നേതൃത്വം പേര് നിർദ്ദേശിക്കുകയാണെന്നാണ് സുരേന്ദ്രൻ അറിയിച്ചത്. ഇനി കേന്ദ്ര നേതൃത്വത്തിന്റെ തീരുമാനപ്രകാരം മുന്നോട്ടുപോകും. പാർട്ടി പ്രവർത്തനങ്ങളിലാണ് താനെന്നും അദ്ദേഹം പറഞ്ഞു.