പെരുമ്പാവൂർ: എസ്.എൻ.ഡി.പി യോഗം വളയൻചിറങ്ങര ശാഖയിൽ മഹാകവി കുമാരനാശാൻ അനുസ്മരണം നടത്തി. കുന്നത്തുനാട് യൂണിയൻ അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി അംഗം ടി.എൻ. സദാശിവൻ ഉദ്ഘാടനം ചെയ്തു. കുന്നത്തുനാട് യൂണിയൻ അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി അംഗവും ശാഖാ പ്രസിഡന്റുമായ കെ.കെ. അനിൽ അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി കൺവീനർ കെ.എ. ഉണ്ണിക്കൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തി. ശാഖാ സെക്രട്ടറി ബി. അശോകൻ, വനിതാ സംഘം യൂണിയൻ കൺവീനർ മോഹിനി വിജയൻ. ശാഖാ വൈസ് പ്രസിഡന്റ് വിജയൻ എന്നിവർ സംസാരിച്ചു.