പെരുമ്പാവൂർ: നടരാജ ഗുരുവിന്റെ 51-ാം സമാധി വാർഷികം തോട്ടുവ മംഗലഭാരതിയിൽ പി.ഐ. ദിലീപ് കുമാർ ഉദ്ഘാടനം ചെയ്തു. ഡോ.എൻ.ആർ. വിജയരാജ് അദ്ധ്യക്ഷത വഹിച്ചു. സ്വാമി മുക്താനന്ദയതി (നിത്യ നികേതനം ആശ്രമം,​ കാഞ്ഞിരമറ്റം) മുഖ്യ പ്രഭാഷണം നടത്തി. സ്വാമിനി കൃഷ്ണമയി രാധാദേവി, ഫാ.തോമസ് പോൾ റമ്പാൻ, സുകുമാർ അരീക്കുഴ, കെ.പി. ലീലാമണി, സി.എസ്. പ്രതീഷ് എന്നിവർ സംസാരിച്ചു.