മട്ടാഞ്ചേരി: ലോക സഭ തിരഞ്ഞെടുപ്പ് പ്രഖ്യാപനം വന്നതോടെ പശ്ചിമകൊച്ചിക്കാരുടെ വികസന സ്വപ്നങ്ങളിൽ തത്കാലം നിഴൽ വീഴും.
പദ്ധതികളിൽ എറിയവയും വിനോദസ ഞ്ചാരവുമായിബന്ധപ്പെട്ട് കിടക്കുന്നതിനാൽ സഞ്ചാരികളെയും ബാധിക്കും. തിരഞ്ഞെടുപ്പ് പ്രഖ്യാപനം വരും മുന്നേ കഴിഞ്ഞ ഒരാഴ്ചക്കുള്ളിൽ 20 ഓളം ഉദ്ഘാടനങ്ങളാണ് നടന്നത്. നവീകരിച്ച ഫോർട്ടു കൊച്ചി നെഹ്റു പാർക്ക് തുറന്നു നൽകൽ ,കൊച്ചി മെട്രൊ സിറ്റിയുടെ വിവിധ പദ്ധതികൾ ,ടൗൺ ഹാൾ നവീകരണം ,ചീനവല നവീകരണം പൊതുമരാമത്ത് പദ്ധതികൾ എന്നിവയ്ക്കാണ് കാലതാമസം വരുന്നത്.
മാർച്ചിൽ പുർത്തിയാകുന്ന പദ്ധതികളെല്ലാം ഉദ്ഘാടനത്തിനായി ജൂൺ വരെ കാത്തിരിക്കേണ്ടി വരും .ഫോർട്ടുകൊച്ചി വാട്ടർ മെട്രോയുടെ ജെട്ടി നിർമ്മാണ പുർത്തിയാക്കൽ അവസാന ഘട്ടത്തിലാണ്.പൂർത്തിയായാലും ഉദ്ഘാടനം നീളം. ഇത് ടൂറിസം മേഖലയെ ബാധിക്കും. കൊച്ചി അഴിമുഖ ജെട്ടി നിർമ്മണ കാലതാമസം വീണ്ടും തിരിച്ചടിയായി ആദ്യം 2023 ലെ ഓണ സമ്മാനമായും പുതുവത്സര സമ്മാനമായും പ്രഖ്യാപിച്ചതാണ് ജല മെട്രൊ ടെർമിനൽ , മട്ടാഞ്ചേരി ജെട്ടി നിർമ്മാണം തിരക്കിട്ടു പൂർത്തിയാക്കുകയാണ്.
കൊച്ചി സ്മാർട്ട് സിറ്റിയുടെ കുട്ടികളുടെ പാർക്കായ നെഹ്റു പാർക്ക് അവധിക്കാലത്ത് തുറന്നു നൽകാനുള്ള നീക്കം പാളി ,വെളി പള്ളത്തു രാമൻ സ്മാരക മൈതാനി നവീകരണം ,റോഡ് വികസനം ,ഓപ്പൺ എയർ തിയറ്റർ ,ശുചീകരണ പദ്ധതികൾ ,കടപ്പുറം നവീകരണം തുടങ്ങി നഗരസഭയുടെ ,സംസ്ഥാന സർക്കാർ പദ്ധതികളെ ല്ലാം പൂർത്തിയാക്കി കാത്തിരിക്കേണ്ടി വരുമെന്നാണ് പറയുന്നത്.