കൊച്ചി: കുമ്പളങ്ങി നോർത്ത് ഗുരുദേവ സന്ദേശം കുടുംബ യൂണി​റ്റ് വാർഷിക പൊതുയോഗം പ്രസിഡന്റ് ടി.ജി. വിജയ ഹർഷന്റെ അദ്ധ്യക്ഷതയിൽ ചേർന്നു. സെക്രട്ടറി സിബു ശിവൻ, വി.വി. വിജയൻ, ബീന സുനിൽകുമാർ എന്നിവർ സംസാരിച്ചു. ഭാരവാഹികളായി ബീന (ചെയർമാൻ), സബിത ജിനീഷ് (കൺവീനർ), അച്ചു പ്രജീഷ്, ശോഭിത സുനിൽ, ഷീല രവീന്ദ്രൻ, മിനി നന്ദകുമാർ, ഉഷ ബാബു, അശ്വതി സുനിൽ, ആതിര അഭിജിത്ത് (കമ്മിറ്റി അംഗങ്ങൾ) എന്നിവരെ തിരഞ്ഞെടുത്തു.