udf
അവധി​ദി​നത്തി​ൽ

കൊച്ചി: അവധി ദിനത്തിലും മണ്ഡലങ്ങളിൽ പ്രചരണം കൊഴിപ്പിച്ച് സ്ഥാനാർത്ഥികൾ. പള്ളികളിലും ക്ഷേത്രങ്ങളിലുമെത്തി ഇരുവരും വോട്ടഭ്യർത്ഥിച്ചു. പറവൂർ നഗരസഭയിലും വരാപ്പുഴയിലെ ചില പ്രധാന കേന്ദ്രങ്ങളിലുമായിരുന്നു എൽ.ഡി.എഫ് സ്ഥാനാർത്ഥി കെ.ജെ. ഷൈനിന്റെ പ്രചരണം.

രാവിലെ 8.30 ന് കോട്ടക്കാവ് സെന്റ് തോമസ് പള്ളിയിലെത്തി വോട്ടഭ്യർത്ഥിച്ചായിരുന്നു തുടക്കം. തൊട്ടടുത്ത കോൺവെന്റിലും സന്ദർശനം നടത്തി.പെരുമ്പടന്ന ഡോൺ ബോസ്‌കോ പള്ളിയിലെത്തിയ കെ.ജെ. ഷൈനെ യുവാക്കളും സ്ത്രീകളും മറ്റ് മുതിർന്നവരും ചേർന്ന് സ്വീകരിച്ചു. പെരുമ്പടന്ന ശാന്തിതീരം അഭകേന്ദ്രത്തിലെത്തി വോട്ട് അഭ്യർത്ഥിച്ചു. വെളുത്താട്ട് വടക്കൻ ചൊവ്വ ഭഗവതി ക്ഷേത്രത്തിലെത്തിയ സ്ഥാനാർത്ഥിയെ ക്ഷേത്രം ഭാരവാഹികൾ സ്വീകരിച്ചു. നഗരത്തിലെ കെ.എം.കെ ആശുപത്രിയിലും വോട്ട് അഭ്യർത്ഥിച്ചു. പെരുമ്പടന്ന കുഡുംബി മഹാദേവ ക്ഷേത്രത്തിലെ ഉത്സവത്തിന്റെ ഭാഗമായുള്ള പ്രസാദ ഊട്ടിലും പങ്കുചേർന്നു. തുടർന്ന് വള്ളുവള്ളി അമലോത്ഭഭവ മാതാ പള്ളിയിലെത്തി വികാരിയെ കണ്ട് അനുഗ്രഹം തേടി. ചെറായിയിൽ നടക്കുന്ന എസ്.എൻ.ഡി.പിയുടെ പരിപാടിയിലും പങ്കെടുത്ത ശേഷം വരാപ്പുഴയിലെത്തി. വ്യാപാരി വ്യവസായി ഏകോപന സമിതി ഭാരവാഹികളെ ഓഫീസിലും വീട്ടിലും സന്ദർശിച്ച് വോട്ടഭ്യർത്ഥിച്ചു. പുത്തൻപള്ളി സെന്റ് ജോർജസ് പളളിയിലെത്തി വികാരിയെ കണ്ട് അനുഗ്രഹം വാങ്ങി. മണ്ണംതുരുത്തിൽ നടന്ന എൽ.ഡി.എഫ് ബൂത്ത് കൺവെൻഷനിലും, ദേവസ്വംപാടത്ത് ഉൾനാടൻ മത്സ്യത്തൊഴിലാളികളുടെ സമ്മേളനത്തിലും പങ്കെടുത്തു. വരാപ്പുഴ ശ്രീ ദുർഗ ഭഗവതി ക്ഷേത്രം, ചിറക്കകം മഹാവിഷ്ണു ക്ഷേത്രം എന്നിവിടങ്ങളിലും സന്ദർശനം നടത്തി. കുടുംബി സേവാ സംഘം ഭാരവാഹികളെ സന്ദർശിച്ച് വോട്ടഭ്യർത്ഥിച്ചു.

അവധി​യി​ല്ലാതെ ഹൈബി

വൈറ്റില, പൂണിത്തുറ മണ്ഡലങ്ങളിലായിരുന്നു യു.ഡി.എഫ് സ്ഥാനാർഥി ഹൈബി ഈഡൻ പ്രചാരണം. പേട്ട ജംഗ്ഷനിലുള്ള ഗാന്ധിപ്രതിമയിൽ പ്രവർത്തകർക്കൊപ്പമെത്തി പുഷ്പാർച്ചന നടത്തിയ ശേഷമാണ് ഹൈബി ഈഡൻ പ്രചാരണം ആരംഭിച്ചു. ഡോ. ഗംഗാധരന്റെ വീട്ടിലെത്തി അനുഗ്രഹം തേടി. തുടർന്ന് ക്ഷേത്രങ്ങളും ദേവാലയങ്ങളും സന്ദർശിച്ച. ചമ്പക്കര മാർക്കറ്റിലെത്തി തൊഴിലാളികളോടും നാട്ടുകാരോടും പിന്തുണ അഭ്യർഥിച്ചു.
തുടർന്ന് കളമശേരി നിയോജകമണ്ഡലം കൺവെൻഷനിൽ മുതിർന്ന കോൺഗ്രസ് നേതാവ് വി.എം സുധീരനൊപ്പം പങ്കെടുത്തു. കോൺഗ്രസിന്റെയും രാജ്യത്തിന്റെയും പ്രതീക്ഷയാണ് ഹൈബിയെ പോലെ ചുറുചുറുക്കുള്ള ചെറുപ്പക്കാരെന്ന് കൺവെൻഷൻ ഉദ്ഘാടനം ചെയ്ത് സുധീരൻ പറഞ്ഞു. ചെട്ടിക്കാട് പള്ളിയിലെ നേർച്ച സദ്യയിലും ഹൈബി പങ്കെടുത്തു. പ്രചാരണത്തിനിടയ്ക്ക് ലഭിച്ച ഇടവേളയിൽ ഡി.സി.സി ഓഫിസിൽ നടന്ന അവലോകന യോഗത്തിലും സ്ഥാനാർഥി പങ്കെടുത്തു.
തോപ്പുംപടിയിൽ നടന്ന കൊച്ചി മണ്ഡലം കൺവെൻഷനിലും ഹൈബി ഈഡൻ പങ്കെടുത്തു. കൽവത്തി ജുമാ മസ്ജിദിലെത്തി നോമ്പുതുറയിലും പങ്കെടുത്തു. കൊച്ചിയിലെ മുതിർന്ന കോൺഗ്രസ് പ്രവർത്തകരുടെ വീടുകളിലെത്തി അനുഗ്രഹം തേടി.