പെരുമ്പാവൂർ: നാരായണ ഗുരുകുലം സ്റ്റഡി സർക്കിൾ എറണാകുളം ജില്ലാ സമിതിയുടെ ആഭിമുഖ്യത്തിൽ നടരാജ ഗുരുവിന്റെ സമാധിദിനം നാളെ കാഞ്ഞിരക്കാട് എസ്.എൻ.ഡി.പി ശാഖ ഹാളിൽ ആചരിക്കും. വൈകിട്ട് 6ന് ശാഖാ പ്രസിഡന്റ്‌ പി. മനോഹരന്റെ അദ്ധ്യക്ഷതയിൽ നടക്കുന്ന സമ്മേളനം കുന്നത്തുനാട് യൂണിയൻ അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റി ചെയർമാൻ കെ.കെ. കർണ്ണൻ ഉദ്ഘാടനം ചെയ്യും. സ്വാമി ശിവസ്വരൂപാനന്ദ, ഡോ.എം.വി. നടേശൻ എന്നിവർ പ്രഭാഷണം നടത്തും.