പെരുമ്പാവൂർ: കണ്ടന്തറ ഭാഗത്തെ കടയിലെ അനധികൃത മദ്യ വില്പനയ്ക്ക് പൂട്ടിട്ട് എക്സൈസ്. പശ്ചിമ ബംഗാൾ മൂർഷിദാബാദ് സ്വദേശി ഒജിർ ഹുസൈൻ എന്നയാൾ നടത്തുന്ന കടയാണ് ശനിയാഴ്ച രാത്രി എക്സൈസ് പൂട്ടിച്ചത്.

64 കുപ്പി ബിയർ 9 ലിറ്റർ വിദേശമദ്യം എന്നിവ കടയിൽ നിന്ന് കണ്ടെടുത്തു. കണ്ടന്ത്ര കോളനിയിലെ കട സമാന്തര ബിവറേജ് പോലെ പ്രവർത്തിക്കുകയായിരുന്നു. എക്സൈസ് ഇൻസ്പെക്ടർ ബിനീഷ് സുകുമാരന്റ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ എ.ഇ.ഐ ഗ്രേഡ് പി.കെ. ബിജു , പി.ഒ.സജീവ് കുമാർ, ടി.കെ. അനൂപ്, ഡ്രൈവർ സുരേഷ് തുടങ്ങിയവർ പങ്കെടുത്തു.