കൊച്ചി: കൊച്ചി വാട്ടർ മെട്രോ പുതിയ രണ്ട് റൂട്ടുകൾ ആരംഭിച്ചു. ഹൈക്കോടതി ടെർമിനലിൽനിന്ന് ബോൾഗാട്ടി, സൗത്ത് ചിറ്റൂർ ടെർമിനൽവരെയും സൗത്ത് ചിറ്റൂർ ടെർമിനലിൽനിന്ന് ഏലൂർ ടെർമിനൽവഴി ചേരാനല്ലൂർ ടെർമിനൽവരെയുമാണ് പുതിയ സർവീസുകൾ.
വ്യാഴാഴ്ച മുഖ്യമന്ത്രി പിണറായി വിജയനാണ് ജലമെട്രോയുടെ പുതിയ രണ്ട് റൂട്ടുകൾ നാടിന് സമർപ്പിച്ചത്. ഇതോടെ ഒമ്പതു ടെർമിനലുകളിലായി ജലമെട്രോയ്ക്ക് അഞ്ച് റൂട്ടുകളായി.