മൂവാറ്റുപുഴ: ബസ് കാത്തിരിപ്പുകേന്ദ്രത്തിലെ ഇരിപ്പിടങ്ങൾ സാമൂഹ്യവിരുദ്ധർ തകർത്തു. നഗരമദ്ധ്യത്തിലെ നെഹ്രു പാർക്കിൽ ടൗൺ യു.പി സ്കൂളിനു സമീപത്തെ വെയിറ്റിംഗ് ഷെഡിന്റെ ഇരിപ്പിടങ്ങളാണ് തകർത്തത്. തകർന്നുകിടന്ന വെയിറ്റിംഗ് ഷെഡ് രണ്ടുവർഷം മുമ്പ് ഒരു സ്വകാര്യ കമ്പനിയാണ് നവീകരിച്ചത്. കോതമംഗലം, കാളിയാർ, അടിവാട് മേഖലകളിലേക്കുള്ള യാത്രക്കാരുടെ ആശ്രയമായിരുന്നു വെയിറ്റിംഗ് ഷെഡ്.