പെരുമ്പാവൂർ: പാണംകുഴിയിൽ പെരിയാറിൽ കുളിക്കാനിറങ്ങിയ യുവാവ് ഒഴുക്കിൽപ്പെട്ട് മരിച്ചു. കാക്കനാടുനിന്നെത്തിയ 6 അംഗ സംഘത്തിൽ ഉണ്ടായിരുന്ന കാക്കനാട് നിലംപതിഞ്ഞിമുകളിൽ തുരുത്തികുന്നേൽ കുസുമന്റെ മകൻ അർജുനാണ് (22) മരിച്ചത്. ഇന്നലെ വൈകിട്ട 5.30 ഓടെയാണ് സംഭവം. 3 ബൈക്കുകളിലായാണ് സംഘം എത്തിയത്. പുഴയുടെ മദ്ധ്യഭാഗത്താണ് യുവാവ് അപകടത്തിൽപ്പെട്ടത്. ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് മുങ്ങിയെടുത്ത മൃതദേഹം പെരുമ്പാവൂർ താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. മാതാവ്: മിനി. സഹോദരങ്ങൾ: വിഷ്ണു, ദേവു.