arrest-

കൊച്ചി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ വധ ഭീഷണി മുഴക്കിയ ചെങ്ങമനാട് പൊയ്ക്കാട്ടുശേരി അരീക്കൽ വീട്ടിൽ ഷംസുദ്ദീനെ (48) നെടുമ്പാശേരി പൊലീസ് അറസ്റ്റ് ചെയ്തു. രണ്ടു ദിവസം മുമ്പ് ആലുവ കൺട്രോൾ റൂമിൽ ഫോൺ വിളിച്ച് ഇയാൾ പ്രധാനമന്ത്രിയെ വധിക്കുമെന്ന് അറിയിക്കുകയായിരുന്നു. തുടർന്നുള്ള അന്വേഷണത്തിലാണ് പിടിയിലായത്. ഇയാൾ മാനസികാസ്വാസ്ഥ്യം ഉള്ളയാളാണെന്ന് പൊലീസ് പറഞ്ഞു.