
കൊച്ചി: കേരള യൂത്ത് ഫ്രണ്ട് (ബി) ജില്ലാ കൺവെൻഷൻ കേരള കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറിയും മുന്നാക്ക ക്ഷേമ വികസന കോർപ്പറേഷൻ ചെയർമാനുമായ കെ.ജി. പ്രേംജിത് ഉദ്ഘാടനം ചെയ്തു. സംഘടിപ്പിച്ചു. എ.എസ്. അമൽ അദ്ധ്യക്ഷത വഹിച്ചു. യൂത്ത് ഫ്രണ്ട് ബി സംസ്ഥാന പ്രസിഡന്റ് മനു ജോയ് അംഗത്വ വിതരണം നിർവഹിച്ചു. കേരള കോൺഗ്രസ് ജില്ലാ പ്രസിഡന്റ് അഡ്വ. പി.കെ. രാഘവൻ, ജില്ലാ സെക്രട്ടറി വി.ടി. വിനീത്, യൂത്ത് ഫ്രണ്ട് ജനറൽ സെക്രട്ടറി വിഷ്ണു ജി. നായർ, അനിൽകുമാർ തുടങ്ങ്രയവർ പ്രസംഗിച്ചു. ജില്ലാ പ്രസിഡന്റായി എ.എസ്. അമലിനെ തിരഞ്ഞെടുത്തു.