ioc100

കൊച്ചി: ഇന്ത്യൻ ഓയിലിന്റെ എഥനോൾ 100 കേന്ദ്ര പെട്രോളിയം മന്ത്രി ഹർദീപ് സിംഗ് പുരി വിപണിയിൽ അവതരിപ്പിച്ചു. മഹാരാഷ്ട്ര, കർണാടക, ഉത്തർപ്രദേശ്, ന്യൂഡൽഹി, തമിഴ്‌നാട് എന്നിവിടങ്ങളിലെ 183 വില്പന കേന്ദ്രങ്ങളിൽ എഥനോൾ 100 ലഭിക്കും.

എഥനോൾ 100 ഇന്ധനമുള്ള ലോകത്തിലെ ചുരുക്കം രാജ്യങ്ങളിലൊന്നാണ് ഇന്ത്യയെന്ന് ഇന്ത്യൻ ഓയിൽ ചെയർമാൻ എസ്.എം. വൈദ്യ പറഞ്ഞു. ശുദ്ധവും ഹരിതവുമായ ബദലായ എഥനോൾ 100 പാരിസ്ഥിതിക ആഘാതം കുറയ്ക്കുന്നതിന് എൻജിനുകൾക്ക് അനുയോജ്യമാണ്. ഗ്യാസലിൻ എത്തനോൾ അല്ലെങ്കിൽ ഇവയുടെ ഏതെങ്കിലും മിശ്രിതം ഉപയോഗിച്ച് പ്രവർത്തിക്കാൻ രൂപകൽപ്പന ചെയ്ത വാഹനങ്ങളുടെ വിപുലമായ ശ്രേണിയിൽ ഉപയോഗിക്കാമെന്നതിനാൽ എഥനോൾ 100 മുഖ്യധാരാ ഇന്ധന ഓപ്ഷനായി മാറുമെന്ന് അധികൃതർ അറിയിച്ചു.