 
ആലങ്ങാട്: കൊടുവഴങ്ങ എസ്.എൻ.എൽ.പി സ്കൂൾ വാർഷികവും 64- മത് അദ്ധ്യാപക രക്ഷാകർതൃദിനവും കേരള സംഗീതനാടക അക്കാദമി മുൻ ചെയർമാൻ സേവ്യർ പുൽപ്പാട്ട് ഉദ്‌ഘാടനം ചെയ്തു. സ്കൂൾ മാനേജർ ടി.വി. മോഹനൻ അദ്ധ്യക്ഷനായി.പുതിയ രണ്ട് സ്മാർട്ട് റൂമുകളുടെ ഉദ്‌ഘാടനം ആലങ്ങാട് പഞ്ചായത്ത് പ്രസിഡന്റ് പി.എം. മനാഫ് നിർവഹിച്ചു. ബാല ചലച്ചിത്രതാരം മാസ്റ്റർ സാത്വിക് മുഖ്യാതിഥിയായി. വിദ്യാഭ്യാസ അവാർഡ് ദാനവും സ്കോളർഷിപ്പ് വിതരണവും ജില്ല പഞ്ചായത്ത് മെമ്പർ കെ.വി. രവീന്ദ്രൻ നിർവഹിച്ചു.ഹെഡ് മാസ്റ്റർ എം .വി .ഉദയകുമാർ റിപ്പോർട്ട് അവതരിപ്പിച്ച സമ്മേളനത്തിന് പി.ടി.എ. പ്രസിഡന്റ് ടി.വി. ഷൈവിൻ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി രാജി രാജ് കൃതജ്ഞതയും രേഖപ്പെടുത്തി .ആലങ്ങാട് സഹകരണ ബാങ്ക് പ്രസിഡന്റ് സി.എസ്. ദിലീപ് കുമാർ,അബാകസ് ട്രെയിനെർ കെ.ബി.ജോഷി, പി.ടി.എ വൈസ് പ്രസിഡന്റ് സി.എസ്. സനൂപ് എന്നിവർ ആശംസകൾ അർപ്പിച്ചു. ചടങ്ങിൽ മാസ്റ്റേഴ്സ് അത്‌ലറ്റിക് മീറ്റിൽ വെള്ളി മെഡൽ ജേതാവും സ്കൂളിലെ പൂർവ്വ വിദ്യാർത്ഥിയുമായ കെ.സി. സുഭാഷ്,അദ്ധ്യാപക രംഗത്തെ മികവുറ്റ പ്രവർത്തനത്തിനു കെ.എസ് നീതു., നേതൃ പാടവത്തിന് ടി.എ. സുധി, എൽ.എസ്.എസ് ജേതാക്കളായ വേദലക്ഷ്മി സുദീപ്, ആഗ്നേയ് നിശാന്ത്, ശ്രീപാർവതി ശ്യാംലാൽ, മികച്ച കലാപ്രകടനത്തിന് എം.ജെ റിതിക, മിഘ ബൈജു, അക്ഷര ഷൈവിൻ എന്നിവരെ ആദരിച്ചു . തുടർന്ന് കലാപരിപാടികൾ നടന്നു..