വരാപ്പുഴ: ഡൽഹിയിലെ കർഷക സമരത്തിന്റെ ഭാഗമായി സംയുക്ത കർഷകമോർച്ച ഡൽഹിയിൽ സംഘടിപ്പിച്ച കർഷക മഹാപഞ്ചായത്തിന് ഐക്യദാർഢ്യവുമായി ശാസ്ത്രസാഹിത്യ പരിഷത്ത് ആലങ്ങാട് മേഖല കമ്മിറ്റിയും വരാപ്പുഴ യൂണിറ്റും സംയുക്തമായി ഐക്യദാർഢ്യ ചിത്രംവരയും കൂട്ടപ്പാട്ടും നടത്തി. ശാസ്ത്രസാഹിത്യ പരിഷത്ത് മുൻ സംസ്ഥാനസെക്രട്ടറി എ.പി. മുരളീധരൻ ഉദ്ഘാടനം ചെയ്തു.പഞ്ചായത്തംഗം സുസ്മിത സുനിൽ അദ്ധ്യക്ഷയായി. ചിത്രകാരന്മാരായ ചിന്നദാസ്, അനൂപ് ഉമ്മൻ, ബി.കെ. ഷാജി, പ്രദീപ് പുരുഷോത്തമൻ എന്നിവരുടെ നേതൃത്വത്തിൽ തെരുവിലെ ബാനറിൽ ചിത്രങ്ങൾ വരച്ചു.പി.എസ്. മുരളീധരൻ, വി.പി. ഡെന്നി, എൻ.എസ്. സ്വരൂപ്, സൈജൻ മേപ്പാടത്ത് എന്നിവർ സംസാരിച്ചു.