മൂവാറ്റുപുഴ: ഭാഷാപരമായ അടിസ്ഥാനശേഷി സ്വായത്തമാക്കാൻ കുട്ടികളെ സഹായിക്കുന്നതിന് പായിപ്ര ഗവ. യു.പി സ്കൂളിൽ നടപ്പിലാക്കിയ തെളിച്ചം പഠനപോഷണ പദ്ധതിയുടെ വിജയപ്രഖ്യാപനം വാർഡ് മെമ്പർ ജയശ്രീ ശ്രീധരൻ നിർവഹിച്ചു. രാവിലെ പ്രത്യേകം സമയം കണ്ടെത്തിയാണ് പദ്ധതി പൂർത്തിയാക്കിയത്. ചിത്ര കാർഡുകൾ, വായനാ കാർഡുകൾ, വീഡിയോ ചിത്രങ്ങൾ എന്നിവ പ്രയോജനപ്പെടുത്തിയാണ് അദ്ധ്യാപകർ ക്ലാസുകൾ കൈകാര്യം ചെയ്തത്. വിജയപ്രഖ്യാപന ചടങ്ങിൽ ഹെഡ്മിസ്ട്രസ് വി.എ. റഹീമബീവി, അദ്ധ്യാപകൻ കെ.എം. നൗഫൽ, എസ്.ആർ.ജി കൺവീനർ അജിതരാജ് എന്നിവർ സംസാരിച്ചു. വിപിനേന്ദ്ര കുമാർ