
കൊച്ചി: വൈറ്റില ടോക് എച്ച്. പബ്ലിക് സ്‌കൂളിൽ കൊച്ചി ബി.ഐ.എസിന്റെ നേതൃത്വത്തിൽ ലോക ഉപഭോക്തൃ അവകാശ ദിനം ആചരിച്ചു. ബ്യൂറോ ഒഫ് ഇന്ത്യൻ സ്റ്റാൻഡേർഡ് ജോയിന്റ് ഡയറക്ടറും സയന്റിസ്റ്റുമായ പി.ആർ. ജൂനിത സെഷൻ അവതരിപ്പിച്ചു. ബി.ഐ.എസ് സ്റ്റാൻഡേർഡ് ഓഫീസർ ബെൻ ജോസഫ്, ടോക് എച്ച് പ്രിൻസിപ്പൽ ജുബി പോൾ, ശീതൾ പ്രേം, സമാര എബി എന്നിവർ സംസാരിച്ചു. പോസ്റ്റർ ഡിസൈൻ മത്സരവും സംഘടിപ്പിച്ചു.