മൂവാറ്രുപുഴ: വെള്ളൂർക്കുന്നം മഹാദേവക്ഷേത്ര പുനരുദ്ധാരണ മഹായജ്ഞത്തിന്റെ ഭാഗമായുള്ള ശ്രീകോവിൽ നിർമ്മാണത്തിന് തുടക്കം. പൂർണമായും കരിങ്കല്ലിൽ തീർക്കുന്ന ശ്രീകോവിലിന്റെ നിർമ്മാണ കരാറാണ് ഒപ്പിട്ടത്. ക്ഷേത്രം മേൽശാന്തി, ട്രസ്റ്റ് ബോർഡ് ഭാരവാഹികൾ, ഭക്തജനങ്ങൾ, കരാറുകാർ എന്നിവർ പങ്കെടുത്ത യോഗത്തിൽ നിർമ്മാണവുമായി ബന്ധപ്പെട്ട വിവരങ്ങൾ അവതരിപ്പിച്ചു. ക്ഷേത്രം മേൽശാന്തി പുളിക്കാപ്പറമ്പ് ദിനേശൻ നമ്പൂതിരി, ട്രസ്റ്റ് പ്രസിഡന്റ് ബി.ബി. കിഷോർ, പുനരുദ്ധാരണ സമിതി രക്ഷാധികാരി കെ.എ. ഗോപകുമാർ, ജനറൽ കൺവീനർ വി. കൃഷ്ണസ്വാമി, ട്രസ്റ്റ് സെക്രട്ടറി എൻ. രമേശ്, ട്രഷറർ രഞ്ജിത് പി. കല്ലൂർ, ദേവസ്വം മാനേജർ കെ.ആർ. വേലായുധൻ നായർ, ജോയിന്റ് സെക്രട്ടറി രമേഷ് പുളിക്കൻ എന്നിവർ പങ്കെടുത്തു.