കൊച്ചി: എസ്.എൻ.ഡി.പി യോഗം കണയന്നൂർ യൂണിയനിലെ വാലം ഇടയക്കുന്നം ശാഖയിലെ മാട്ടുമ്മൽ മേഖല ഗുരുദർശന കുടുംബ യൂണിറ്റിന്റെ യോഗം വി.കെ. ശശിധരന്റെ വസതിയിൽ ചേർന്നു. രക്ഷാധികാരി എം.പി. രാജേഷ് അദ്ധ്യക്ഷത വഹിച്ചു. ശാഖാ സെക്രട്ടറി എം.വി. രവി, വൈസ് പ്രസിഡന്റ് ഐ. ശശിധരൻ, കുടുംബ യൂണിറ്റ് കൺവീനർ സുമി ജിജി, ജോയിൻ കൺവീനർ ആര്യ കിരൺ, ധന്യൻ, രാമചന്ദ്രൻ, അജിത ശൈലേശൻ, ശില്പ അഖിൽ, ഗ്രീഷ്മ അഭിജിത്ത് തുടങ്ങിയവർ പങ്കെടുത്തു.