
കൊച്ചി: കുസാറ്റ്, കെമിക്കൽ ഓഷ്യാനോഗ്രഫി, ഓഷ്യൻ സൊസൈറ്റി ഒഫ് ഇന്ത്യ (ഒ.എസ്.ഐ) എന്നിവർ സംയുക്തമായി നടത്തുന്ന വിദൂര സംവേദനവും സമുദ്ര നിറവും എന്ന വിഷയത്തിൽ പരിശീലനം ആരംഭിച്ചു. ദേശീയ ഭൗമശാസ്ത്ര പഠനകേന്ദ്രം മുൻകാല ഡയറക്ടർ ഡോ. എൻ.പി. കുര്യൻ ഉദ്ഘാടനം ചെയ്തു. അഞ്ചുദിവസമാണ് പരിശീലനം.
ഇംഗ്ലണ്ടിലുള്ള പ്ലിമോത്ത് മറൈൻ ലബോറട്ടറിയിലെ ഡോ. ശുഭാ സത്യേന്ദ്രനാഥ് അദ്ധ്യക്ഷത വഹിച്ചു. നാഷണൽ റിമോട്ട് സെൻസിംഗ് സെന്റർ മുതിർന്ന ശാസ്ത്രജ്ഞ ഡോ. പി.വി. നാഗമണി, സ്‌കൂൾ ഒഫ് മറൈൻ സയൻസ് ഡയറക്ടർ ഡോ. മുഹമ്മദ് ഹാത്ത തുടങ്ങിയവർ സംസാരിച്ചു.