marchant
അങ്കമാലിമർച്ചൻ്റ് അസോസിയേഷൻ ആരംഭിച്ചതണ്ണിർ പന്തൽ നഗരസഭ ചെയർമാൻ മാത്യു തോമസ് ഉദ്ഘാടനം ചെയ്യുന്നു.

അങ്കമാലി: അങ്കമാലി മർച്ചന്റ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ കാച്ചപ്പിള്ളി ബിൽഡിംഗിന്റെ മുൻവശത്തായി തണ്ണിർ പന്തൽ ആരംഭിച്ചു. മുനിസിപ്പൽ ചെയർമാൻ മാത്യു തോമസ് ഉദ്ഘാടനം ചെയ്തു. അസോസിയേഷൻ പ്രസിഡന്റ് ഡാന്റി ജോസ് കാച്ചപ്പിള്ളി അദ്ധ്യക്ഷത വഹിച്ചു. രാവിലെ 11.30 മുതൽ ഉച്ചക്ക് 2 വരെ പൊതുജനങ്ങൾക്ക് മിനറൽ വാട്ടർ, സംഭാരം, തണ്ണിമത്തൻ എന്നിവ സൗജന്യമായാണ് നൽകുക. ചടങ്ങിൽ മർച്ചന്റ് അസോസിയേഷൻ ജില്ലാ സെക്രട്ടറി എൻ.വി പോളച്ചൻ, സംസ്ഥാന കമ്മറ്റിയംഗം ഫ്രാൻസീസ് തച്ചിൽ തുടങ്ങിയവർ പങ്കെടുത്തു.