പറവൂർ: ഭാര്യയെ ഇരുമ്പ് അടുപ്പുകൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തിയ കേസിൽ ഭർത്താവ് കൊടകര കാവുംതറ കളപുരക്കൽ ശിവദാസൻ (46)നെ പറവൂർ അഡിഷണൽ സെഷൻസ് കോടതി രണ്ട് ജീവപര്യന്തം തടവിനും ഒരുലക്ഷം രൂപ പിഴയ്ക്കും ശിക്ഷിച്ചു. പിഴ അടച്ചില്ലെങ്കിൽ ആറുമാസം കൂടി തടവ് അനുഭവിക്കണം. 2017 നവംബർ പതിനാറിനാണ് രാവിലെ ഭാര്യവീടായ തുരുത്തിയിൽ വച്ചായിരുന്നു സംഭവം. ഭാര്യ ലേഖയുമായി നിരന്തരം വഴക്കുണ്ടാക്കിയിരുന്ന ശിവദാസൻ ഇരുമ്പ് അടുപ്പുകൊണ്ട് തലയ്ക്ക് അടിക്കുകയായിരുന്നു. തലതകർന്ന് തലച്ചോർ പുറത്തുവന്ന ലേഖ സംഭവസ്ഥലത്തുവച്ച് മരിച്ചു. പിന്നീട് കുട്ടിയുമായി രക്ഷപ്പെട്ട ശിവദാസനെ പൊലീസ് തന്ത്രപരമായാണ് അറസ്റ്റുചെയ്തത്. കൊവിഡ് സമയത്ത് ജാമ്യത്തിൽ ഇറങ്ങിയ പ്രതി രണ്ട് തട്ടിപ്പുകേസിൽ പ്രതിയായി. പ്രോസിക്യൂഷന് വേണ്ടി അഡിഷണൽ പബ്ലിക് പ്രോസിക്യൂട്ടർ എം.ബി. ഷാജി ഹാജരായി.