പെരുമ്പാവൂർ: ഇരിങ്ങോൾ ഭഗവതി ക്ഷേത്രത്തിലെ പൂരം മഹോത്സവത്തിനു ക്ഷേത്രം തന്ത്രി തരണനല്ലൂർ സതീശൻ നമ്പൂതിരിപ്പാടിന്റെ കാർമ്മികത്വത്തിൽ കൊടിയേറി. ഇന്ന് വൈകിട്ട് 5 മുതൽ ആത്മീയപ്രഭാഷണം, 7ന് ഭക്തിഗാനലയം. നാളെ വൈകിട്ട് 6.45 മുതൽ നൃത്തനൃത്യങ്ങൾ. 21ന് വൈകിട്ട് 6.30ന് നൃത്തനൃത്യങ്ങൾ, രാത്രി 7ന് സംഗീതാർച്ചന, 10.30ന് ബാലെ -ചന്ദ്രകാന്തം. 22ന് വൈകിട്ട് 6.30 മുതൽ നൃത്തനൃത്യങ്ങൾ. രാത്രി 9ന് വിളക്കിനെഴുന്നെള്ളിപ്പ്. 23ന് വൈകിട്ട് 5 മുതൽ ഇടയ്ക്കധ്വനി, 7ന് നൃത്തഗാനസുധ. തുടർന്ന് ഭക്തിഗാനമേള, പഞ്ചവാദ്യം. പൂരമഹോത്സവ ദിനമായ 24ന് രാവിലെ 7.30 മുതൽ ശ്രീബലി, 10ന് നാദസ്വരം, 11ന് പഞ്ചാരിമേളം. വൈകിട്ട് 3 മുതൽ കാഴ്ചശ്രീബലി. രാത്രി 10.30ന് പൂരം എഴുന്നെള്ളിപ്പ്. 25ന് രാത്രി 7ന് ആറാട്ട്, 9.30ന് ആറാട്ട് വരവ്, തുടർന്ന് കൊടിയിറക്ക്, ആറാട്ട് സദ്യ.