കുറുപ്പംപടി: കുറുപ്പംപടി സെന്റ് കുര്യാക്കോസ് കോളേജ് എൻ.എസ്.എസ് യൂണിറ്റിന്റെ നേതൃത്വത്തിൽ തിരഞ്ഞെടുപ്പ് ബോധവത്കരണ ക്ലാസും ലഹരിവിരുദ്ധ സെമിനാറും നടത്തി. കോളേജ് മാനേജർ ബേബി കിളിയായത്ത് ഉദ്ഘാടനം ചെയ്തു. സെന്റ് മേരീസ് ട്രസ്റ്റ് സെക്രട്ടറി ബിബിൻ കുര്യാക്കോസ്, പ്രിൻസിപ്പൽ ഡോ. സണ്ണി കുര്യാക്കോസ്, എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ ഫാ. എൽദോസ് കെ. ജോയി തുടങ്ങിയവർ സംസാരിച്ചു.
കുന്നത്തുനാട് ഡെപ്യൂട്ടി തഹസിൽദാർ സജീവ് ഭാസ്കർ, എക്സൈസ് സർക്കിൾ ഇൻസ്‌പെക്ടർ എസ്. ബിനു എന്നിവർ ക്ലാസെടുത്തു.