nh
തോട്ടകം കരയോഗ വാർഷികം എൻ.എസ്.എസ്.ആലുവ താലൂക്ക് യൂണിയൻ പ്രസിഡൻ്റ് എ.എൻ.വി. പിനേന്ദ്രകുമാർ ഉദ്ഘാടനം ചെയ്യുന്നു,

കാലടി: തോട്ടകം എൻ.എസ്.എസ് കരയോഗ വാർഷിക പൊതുയോഗം ആലുവ താലൂക്ക് യൂണിയൻ പ്രസിഡന്റ് എ.എൻ.വി. പിനേന്ദ്രകുമാർ ഉദ്ഘാടനം ചെയ്തു, കരയോഗം പ്രസിഡൻ്റ് സലീഷ് ചെമ്മണ്ടൂർ അദ്ധ്യക്ഷത വഹിച്ചു, കരയോഗ അംഗവും സംഗീതത്തിൽ എം.ഫില്ലും ഡോക്ടറേറ്റും അണ്ണാമലൈ യൂണിവേഴ്സിറ്റിയിൽ നിന്നും ഭരതനാട്യത്തിൽ പോസ്റ്റ് ഗ്രാജുവേഷനും നേടിയ ലക്ഷ്മി എസ്.മേനോനെ ചടങ്ങിൽ ആദരിച്ചു. താലൂക്ക് യൂണിയൻ സെക്രട്ടറി പി.ജി.വിശ്വംഭരൻ. മേഖലാ കൺവീനർ എം.പി.ബാബു എന്നിവർ സംസാരിച്ചു