കുറുപ്പംപടി: തുരുത്തി ഗ്രാമോദ്ധാരണ വായനശാലയുടെ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി വാസ്കോ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബുമായും ഇന്ത്യൻ മെഡിക്കൽ അസോസിയേഷനുമായി സഹകരിച്ച് രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. മുടക്കുഴ പഞ്ചായത്ത് പ്രസിഡന്റ് പി.പി.അവറാച്ചൻ ഉദ്ഘാടനം ചെയ്തു. വായനാശാലാ പ്രസിഡന്റ് കെ.എം. വിനോദ് അദ്ധ്യക്ഷത വഹിച്ചു.