 
ആലുവ: പൗരത്വനിയമ ഭേദഗതിക്കെതിരെ യു.ഡി.എഫ് ആലുവ നിയോജക മണ്ഡലം കമ്മിറ്റി ഭരണഘടനാ സംരക്ഷണ സദസ് സംഘടിപ്പിച്ചു. അൻവർ സാദത്ത് എം.എൽ.എ നയിച്ച സദസ് ബെന്നി ബെഹനാൻ എം.പി. ഉദ്ഘാടനം ചെയ്തു. .യു.ഡി.എഫ് നിയോജക മണ്ഡലം ചെയർമാൻ ലത്തീഫ് പൂഴിത്തറ അദ്ധ്യക്ഷത വഹിച്ചു. ഗാന്ധി പ്രതിമയ്ക്ക് മുമ്പിൽ പുഷ്പാർച്ചനയോടെയാണ് സദസ് ആരംഭിച്ചത്. ഡി.സി.സി പ്രസിഡന്റ് മുഹമ്മദ് ഷിയാസ്, എൽദോസ് കുന്നപ്പിള്ളി എം.എൽ.എ, കെ.പി.സി.സി ജനറൽ സെക്രട്ടറി ബി.എ. അബ്ദുൾ മുത്തലിബ്, കെ.പി. ധനപാലൻ, അലോഷ്യസ് സേവ്യർ, എം.ഒ. ജോൺ, വി.പി. ജോർജ്, അബ്ദുൾ ഗഫൂർ, എം.കെ.എ. ലത്തീഫ്, ആന്റണി മാഞ്ഞൂരാൻ, ജി. വിജയൻ, പ്രിൻസ് വെളളറയ്ക്കൽ, കെ.പി. കൃഷ്ണൻകുട്ടി തുടങ്ങിയവർ പങ്കെടുത്തു..
വൈകീട്ട് സമാപന സമ്മേളനം മുസ്ലീംലീഗ് നേതാവ് ടി.എ. അഹമ്മദ് കബീർ ഉദ്ഘാടനം ചെയ്തു. ജെയ്‌സൺ ജോസഫ്, സക്കീർ ഹുസൈൻ, ശ്രീമൂലനഗരം മോഹൻ, ഐ.കെ. രാജു, വി.കെ. മിനിമോൾ, സുനീല സിബി, സിജോ ജോസഫ്, എസ്.എൻ. കമ്മത്ത്, മുബാസ് ഓടക്കാലി, കെ.എം. കൃഷ്ണലാൽ, ബാബു കൊല്ലംപറമ്പിൽ തുടങ്ങിയവർ സമാപന സമ്മേളനത്തിൽ പങ്കെടുത്തു.