പെരുമ്പാവൂർ:​ കേരള കർഷക യൂണിയൻ നിയോജകമണ്ഡലം കൺവെൻഷൻ സംസ്ഥാന സെക്രട്ടറി ജോർജ് കിഴക്കുമശേരി ഉദ്ഘാടനം ചെയ്തു. ജില്ലാ ജനറൽ സെക്രട്ടറി കെ.ഒ. വിൽസൺ അദ്ധ്യക്ഷത വഹിച്ചു. പി.വി. തോമസ് പനച്ചിക്കൽ, മിനി ജോഷി, കെ.എം.എ. സലിം, പി.സി. മാത്തച്ചൻ എന്നിവർ സംസാരിച്ചു.