മൂവാറ്രുപുഴ: കല്ലൂർക്കാട് കോസ്മോപൊളിറ്റൻ ലൈബ്രറി ഭരണസമിതി അംഗവും എഴുത്തുകാരനുമായ അജയ് വേണു പെരിങ്ങാശേരി രചിച്ച ചുംബനരഹസ്യം എന്ന പുസ്തകം പ്രകാശനം ചെയ്തു. സാംസ്ക്കാരിക പ്രവർത്തകയായ അന്നക്കുട്ടിക്ക് പുസ്തകം കൈമാറി താലൂക്ക് ലൈബ്രറി കൗൺസിൽ ജോയിന്റ് സെക്രട്ടറി പി.കെ. വിജയനാണ് പ്രകാശനം കർമ്മം നിർവഹിച്ചത്. ലൈബ്രറി പ്രസിഡന്റ് ഡോ. ജോസ് അഗസ്റ്റിൻ അദ്ധ്യക്ഷത വഹിച്ചു. കല്ലൂർക്കാട് റോട്ടറി ക്ലബ് സെക്രട്ടറി ടി.കെ. പോൾ പുസ്തകം പരിചയപ്പെടുത്തി. അജയ് വേണു പെരിങ്ങാശേരി, കെ.കെ. ജയേഷ്, സോയി സോമൻ, ബിന്ദു വിനേഷ്, നീതു മോഹൻദാസ്, സോട്ടർ എന്നിവർ സംസാരിച്ചു.