ആലുവ: യുവജനങ്ങൾ പാശ്ചാത്യ സംസ്‌കാരത്തിന്റെ സ്വാധീനത്തിൽ സംസ്‌കാരം മറന്ന് വഴിമാറി സഞ്ചരിക്കുകയാണെന്ന് ഹൈന്ദവ സമുദായത്തിലെ വിവിധ സമുദായ സംഘടന ഭാരവാഹികളുടെ നേതൃയോഗം വിലയിരുത്തി.ഭക്ഷണം, വസ്ത്രധാരണം എന്നിവയ്ക്ക് തനിമ നഷ്ടപ്പെടുന്നതിനെതിരെ ജാഗ്രത പുലർത്തണം. ക്ഷേത്രങ്ങൾ കേന്ദ്രീകരിച്ച് മതപാഠശാലകൾ ആരംഭിക്കണം. ദേവസ്വം ബോർഡ് ക്ഷേത്രങ്ങളും സ്വകാര്യ ക്ഷേത്രങ്ങളും ഈ ദൗത്യം എറ്റെടുക്കണം. കോളേജുകളിൽ റാഗിംഗ് ഇല്ലാതിരിക്കുന്നതിന് നിലവിലുള്ള ആന്റി റാഗിംഗ് സെല്ലുകളുടെ പ്രവർത്തനം കാര്യക്ഷമമാക്കണമെന്നും യോഗം ആവശ്യപ്പെട്ടു.ചിന്മയ ഇന്റർനാഷണൽ ഫൗണ്ടേഷൻ ബ്രഹ്മചാരിണി ദേവകി ചൈതന്യ ഉദ്ഘാടനം ചെയ്തു.