കൊച്ചി: പിറവം നിയമസഭാ മണ്ഡലം ഉൾപ്പെടുന്ന കോട്ടയം ലോക്സഭ മണ്ഡലത്തിലെ സ്ഥാനാർത്ഥികളുടെ പ്രചരണം ചൂടുപിടിക്കുന്നു. എൻ.ഡി.എ സ്ഥാനാർത്ഥി തുഷാർ വെള്ളാപ്പള്ളിയുടെ റോഡ് ഷോ ഇന്നലെ കോട്ടയം പൊലീസ് പരേഡ് ഗ്രൗണ്ടിൽ നിന്നാരംഭിച്ചു. ബി.ജെ.പി സംസ്ഥാന പ്രഭാരി പ്രകാശ് ജാവദേക്കർ ഉദ്ഘാടനം ചെയ്തു. റോഡ് ഷോ തിരുനക്കര മൈതാനത്ത് സമാപിച്ചു.

എൽ.ഡി.എഫ് സ്ഥാനാർത്ഥി തോമസ് ചാഴിക്കാടന്റെ പിറവം നിയോജക മണ്ഡലം കമ്മിറ്റി ഓഫീസ് പിറവം പോസ്റ്റ് ഓഫീസ് കവലയിൽ ഇന്നു രാവിലലെ 9.30ന് മന്ത്രി വി.എൻ. വാസവൻ ഉദ്ഘാടനം ചെയ്യും.

ഫ്രാൻസിസ് ജോർജിന്റെ കടുത്തുരുത്തി, ഏറ്രുമാനൂർ, പാല നിയോജക മണ്ഡലം കൺവൻഷൻ ഇന്നലെ നടന്നു. കടുത്തുരുത്തി ഇലക്ഷൻ കമ്മിറ്റി ഓഫീസ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്തു. യു.ഡി.എഫ് സ്ഥാനാർത്ഥി ഫ്രാൻസിസ് ജോർജ് പിറവം മണ്ഡലത്തിൽ കഴിഞ്ഞ ദിവസം പ്രചാരണം നടത്തി.