 
ആലങ്ങാട്: കരുമാല്ലൂർ കൈപ്പെട്ടി ഭഗവതിക്ഷേത്രത്തിലെ ശ്രീനാരായണ ഗുരുദേവ, നവഗ്രഹ പ്രതിഷ്ഠാകർമ്മങൾ പൂർത്തിയായി. പറവൂർ രാകേഷ് തന്ത്രികളുടേയും ശിവസ്വരൂപാനന്ദ സ്വാമികളുടേയും കാർമ്മികത്വത്തിലായിരുന്നു പ്രതിഷ്ഠ. ക്ഷേത്രോത്സവം 20ന് ആരംഭിക്കും. ദീപാരാധനയ്ക്കുശേഷം രാകേഷ് തന്ത്രികളുടേയും രാഗേഷ് ശാന്തിയുടേയും കാർമ്മികത്വത്തിൽ കൊടിയേറ്റും. 21ന് ദീപാരാധനയ്ക്കുശേഷം വിദ്യാഭ്യാസപുരസ്‌കാര വിതരണ സമ്മേളനം പഞ്ചായത്ത് പ്രസിഡന്റ് ശ്രീലതാ ലാലു ഉദ്ഘാടനംചെയ്യും. 22ന് രാത്രി എട്ടിന് നാടകം, 23ന് ദീപാരാധനയ്ക്കുശേഷം പൂമൂടൽ, രാത്രി 8ന് ദേശവാസികളുടെ കലാപരിപാടികൾ, 24ന് രാത്രി 8ന് പോർകലിയാട്ടം, 25ന് രാത്രി 8.30ന് നൃത്തസന്ധ്യ എന്നിവയുണ്ടാകും. 26ന് മഹോത്സവദിനം രാവിലെ 8.30ന് കാഴ്ചശ്രീബലി, വൈകിട്ട് 4ന് പകൽപ്പൂരം, ദീപാരാധനയ്ക്കുശേഷം ആകാശവിസ്മയം, രാത്രി 9.30ന് തായമ്പക. ആറാട്ടുദിവസമായ 27ന് രാവിലെ 11.30ന് കരോക്കെ ഗാനമേള, ഉച്ചയ്ക്ക് 12ന് ആറാട്ടുസദ്യ, വൈകിട്ട് 6ന് ആറാട്ട്, തുടർന്ന് താലംവരവ്. വലിയ കുരുതി തർപ്പണത്തോടെ ഉത്സവാഘോഷം സമാപിക്കും.