y

തൃപ്പൂണിത്തുറ: പൂത്തോട്ട ശ്രീനാരായണ ഗ്രന്ഥശാല വനിതാ സാംസ്കാരിക വേദി വനിത ദിനാഘോഷത്തിന്റെ ഭാഗമായി മാക്സിം ഗോർക്കിയുടെ 'അമ്മ' പുസ്തക പരിചയം നടത്തി. പ്രൊഫ. ഡോ. ജി. രാജിനി ഉദ്ഘാടനം ചെയ്തു. വനിതാ സാംസ്കാരിക വേദി പ്രസിഡന്റ് ഉഷാകുമാരി വിജയൻ അദ്ധ്യക്ഷയായി. കെ.പി.എം എച്ച്.എസ് ലൈബ്രറേറിയൻ നതാഷ സിജു, എഴുത്തുകാരൻ ഡോ. വി.എം. രാമകൃഷ്‌ണൻ, ഉദയംപേരൂർ പഞ്ചായത്ത് ഗ്രന്ഥശാലാ നേതൃ‌സമിതി കൺവീനർ ടി.സി. ഗീതാദേവി, കെ.ഡി.ഷീല, ലൈല അപ്പുക്കുട്ടൻ, പി.എം. അജിമോൾ തുടങ്ങിയവർ സംസാരിച്ചു.