ആലുവ: വേനൽക്കാലത്ത് പക്ഷിജീവജാലങ്ങൾക്ക് കുടിവെള്ളം ലഭ്യമാക്കാൻ യു.സി കോളേജ് അനിമൽ ലവേഴ്‌സ് ക്ലബ്ബിന്റെ ജീവജലം പദ്ധതി പരിസ്ഥിതി പ്രവർത്തകൻ ശ്രീമൻ നാരായണൻ ഉദ്ഘാടനം ചെയ്തു.
25 മൺപാത്രങ്ങളിൽ ജലം നിറച്ച് കാമ്പസിന്റെ വിവിധഭാഗങ്ങളിൽ വെക്കും. 12 വർഷമായി പക്ഷികൾക്ക് ജീവജലം നൽകുന്ന പദ്ധതി നടപ്പിലാക്കുന്ന ശ്രീമൻ നാരായണനെ ചടങ്ങിൽ ആദരിച്ചു. കോളജ് മാനേജർ തോമസ് ജോൺ, പ്രിൻസിപ്പൽ ഡോ. എം.ഐ. പുന്നൂസ്, ക്ലബ് കോ ഓർഡിനേറ്റർ ഡോ. എലിസബത്ത് വി. മാത്യു എന്നിവർ സംസാരിച്ചു.