
കുമ്പളങ്ങി : എസ്.എൻ.ഡി.പി യോഗം കുമ്പളങ്ങി സെൻട്രൽ ശാഖയിലെ ശിവഗിരി കുടുംബ യൂണിറ്റിന്റെ 23-ാമത് വാർഷികം കൊച്ചി യൂണിയൻ വൈസ് പ്രസിഡന്റ് കിഷോർ ഉദ്ഘാടനം ചെയ്തു. ഇടപ്പറമ്പിൽ ഷിജു ശിവന്റെ വസതിയിൽ ചേർന്ന യോഗത്തിൽ ശാഖാ പ്രസിഡന്റ് എൻ. എസ്. സുമേഷ് അദ്ധ്യക്ഷത വഹിച്ചു. യോഗം ഡയറക്ടർ ബോർഡ് അംഗം സി.കെ.ടെൽഫി മുഖ്യപ്രഭാഷണം നടത്തി. യൂണീറ്റ് കൺവീനർ സുമി ഷിജു പ്രവർത്തന റിപ്പോർട്ടും വരവ് ചെലവ് കണക്കും അവതരിപ്പിച്ചു. ശാഖാ സെക്രട്ടറി പ്രദിപ് മാവുങ്കൽ യൂണീറ്റ് പ്രവർത്തകരെ ആദരിച്ചു. വനിതാസംഘം യൂണിയൻ സെക്രട്ടറി ഷൈനി പ്രസാദ്, കമ്മിറ്റി അംഗം സംഗീത സലിം കുമാർ, വനിതാ സംഘം യൂണിറ്റ് സെക്രട്ടറി സീന ഷിജിൽ, വൈസ് പ്രസിഡന്റ് ബീന ടെൽഫി, സീന സത്യശീലൻ, സുലത വത്സൻ, മൃദുല രാജീവ്, സുമ രാജാറാം തുടങ്ങിയവർ പ്രസംഗിച്ചു. പ്രീതി അഭീഷ് നന്ദി പറഞ്ഞു.