
തൃപ്പൂണിത്തുറ: സെന്റ് മേരീസ് ഫൊറോന പള്ളി ഇടവക വിശ്വാസി സമൂഹം പള്ളി കവാടത്തിൽ പ്രതിഷേധ സംഗമം നടത്തി. മുൻ നഗരസഭ കൗൺസിലറും കൈക്കാരനുമായ ജോഷി സേവ്യർ ഉദ്ഘാടനം ചെയ്തു. ജനാഭിമുഖ കുർബാന പുന:സ്ഥാപിക്കണമെന്നും വികാരിക്കെതിരെ സോഷ്യൽ മീഡിയയിലൂടെ വധഭീഷണി മുഴക്കിയവരെ ഇടവകയിൽ നിന്ന് പുറത്താക്കണമെന്നും ആവശ്യപ്പെട്ടാണ് പ്രതിഷേധ സമരം നടത്തിയത്.
പ്രതിഷേധ സമരത്തിൽ കൈക്കാരൻ ബാബു പതിനഞ്ചിൽ, കേന്ദ്ര കമ്മിറ്റി വൈസ് ചെയർമാൻ മാത്യൂസ് പോൾ തത്തനാട്ട്, നേർച്ചസദ്യ ആഘോഷ കമ്മിറ്റി പ്രസിഡന്റ് അഗസ്റ്റിൻ കൂളിയാടൻ, ഷൈനു കോറോത്ത്, ജോസഫ് കിഴക്കേക്കര തുടങ്ങിയവർ സംസാരിച്ചു.