മരട്: നെട്ടൂരിൽ കടയ്ക്ക് തീപിടിച്ച് ഗുരുതരമായി പൊള്ളലേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു. നെട്ടൂർ പുത്തൻവീട്ടിൽ പരേതനായ ആൻഡ്രൂസിന്റെ ഭാര്യ മോളി ആന്റണി(61) ആണ് മരിച്ചത്.
നെട്ടൂർ പി.ഡബ്ല്യു.ഡി റോഡിലുള്ള വീടിനോട് ചേർന്ന കടയിൽ കഴിഞ്ഞ 14ന് പുലർച്ചെ ഒരു മണിയോടെയാണ് തീപിടിത്തമുണ്ടായത്. നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് അഗ്നിരക്ഷാസേനയെത്തി തീയണക്കുമ്പോഴാണ് പൊള്ളലേറ്റ മോളിയെ കണ്ടത്. സംസ്ക്കാരം
ഇന്ന് വൈകിട്ട് വിമലഹൃദയ ദേവാലയത്തിൽ. മകൾ: നിമ്മി. മരുമകൻ: അരുൺ.